അനില്‍ രാജിന്റെ രചനയും സംവിധാനത്തിലും രണ്ട് താര പുത്രന്‍മാര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സൂത്രക്കാരനിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ഗോകുല്‍ സുരേഷും മ നിരഞ്ജും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ രണ്‍ജിപണിക്കര്‍, വിജയ രാഘവന്‍, ലാലു അലക്‌സ്, ഷമ്മി തിലകന്‍, പത്മരാജ് രതീഷ്, ഗ്രിഗറി, ശ്രീകുമാര്‍, മനോജ് ഗിന്നസ്, വിജിലേഷ്, ബാലു ആര്‍. നായര്‍, അഖില്‍ നായര്‍, ജയശങ്കര്‍, മീര, സരയു, പാര്‍വതി, അഞ്ജന, ബേബി ശ്രേഷ്ഠ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയും ടോമി കെ. വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഥയും ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിച്ചു ബാലമുരളിയാണ്. ഛായാഗ്രഹണം അനില്‍ നായര്‍.