സൈനു ചാവാക്കാടൻ സംവിധാനം ചെയ്ത് പ്രദീപ് ബാബു, സാജു നവോദയ (പാഷാണം ഷാജി), ശിവജി ഗുരുവായൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രമാണ് ‘ഇക്കാക്ക’. പുതുവത്സര ദിനത്തിൽ ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങി. സന്തോഷ് വർമയുടെ വരികൾക്ക് പ്രദീപ് ബാബു സംഗീതം നിർവ്വഹിക്കുകയും സംസ്ഥാന അവാർഡ് നേടീയ പ്രിയ ഗായിക നിത്യാ മാമൻ മനോഹരമായി ആലപിക്കുകയും ചെയ്ത ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു
ഓർക്കാട്രേഷൻ ചെയ്തിരിക്കുന്നത് യാസിർ അഷ്‌റഫും മിക്സ് ആൻഡ് മാസ്റ്റർ ഫ്രാൻസിസ് സാബുവുമാണ്.
ചിത്രം നിർമിച്ചിരിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറി യാണ്. അഞ്ച് കൂട്ടുകാരുടെ ഹൃദയ ബന്ധത്തിന്റെ കഥ പറയുന്ന ഫാമിലി ആക്ഷൻ ത്രില്ലറായ ഇക്കാക്കയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സൈനു ചാവക്കാടനാണ്. ബിമൽ പങ്കജ്, പ്രദീപ് ബാബു സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു അടിപൊളി ഗാനം പാഷാണം ഷാജിയും ആലപിച്ചിട്ടുണ്ട് .ഉമേഷ് എന്ന ശക്തമായ കഥാപാത്രമായി പാഷാണം ഷാജി എത്തുമ്പോൾ അത് മികച്ച ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് സംവിധായകൻ സൈനു ചാവക്കാടൻ അവകാശപ്പെടുന്നു..
അമുർ ആനന്ദ്, സിക്ക് സജീവൻ ഷെരീഫ് CKDN, റാഷിൻ ഖാൻ, അക്‌ബർഷാ, അശ്വതി, ഹീരാതുളസി, ആശ K നായർ, അലീന രാജൻ, കലാഭവൻ നന്ദന, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.
കഥ , തിരക്കഥ വത്സലാകുമാരി ടി ചാരുംമൂട് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിഗ് ഷോ മീഡിയ, ആശ കെ നായർ,
കോ പ്രൊഡ്യൂസർ ഹൈ സീസ് ഇന്റർനാഷണൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീ നായർ,അസോസിയേറ്റ് സലേഷ് ശങ്കർ എങ്ങണ്ടിയൂർ, ഛായാഗ്രഹണം ടോണി ലോയിഡ് അരൂജ, ജിജോ ഭാവചിത്ര, എഡിറ്റർ വൈശാഖ് രാജൻ, ഫിനാൻസ് കൺട്രോളർ ഷജീർ അരീക്കോട്, ലിറിക്സ് സന്തോഷ് വർമ്മ, ഫ്രാൻസിസ് ജിജോ, അപ്പു വൈപ്പിൻ, മ്യൂസിക് പ്രദീപ് ബാബു, ബിമൽ പങ്കജ്, ബാക് ഗ്രൗണ്ട് സ്കോർ പി ബി, സൗണ്ട് ഡിസൈൻ കരുൺ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ പ്രകാശ് തിരുവല്ല, ആർട്ട് ഷെരീഫ് ckdn, മേക്കപ്പ് ബാബുലാൽ കൊടുങ്ങല്ലൂർ, കോസ്റ്റ്യൂമർ ബിന്ദു എൻ കെ പയ്യന്നൂർ, കളറിസ്റ്റ് ഷാൻ ആഷിഫ്, സ്റ്റിൽസ് പ്രശാന്ത് ഐഐഡിയ, സ്റ്റുഡിയോ വാമ ഫിലിം ഹൗസ്, മാർക്കറ്റിംഗ്& ഡിസ്ട്രിബ്യൂഷൻ ബി ആർ എസ് ക്രിയേഷൻസ്, പിആർഒ പി ശിവപ്രസാദ്.
Here is the new video song from Sainu Chavakkadan directorial ‘Ikkakka’. Predeep Babu, Saju Navodaya, Sivaji Guruvayoor in lead roles.