കോവിഡ് 19 മൂലം പ്രതിസന്ധിയിലായ മോഹന്‍ലാല്‍ ചിത്രം ‘റാം’ ഉപേക്ഷിക്കുന്നതിന് ആലോചിക്കുന്നില്ലെന്ന് നേരത്തേ തന്നെ സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. രണ്ട് വിദേശ രാഷ്ട്രങ്ങള്‍ പ്രധാന ലൊക്കേഷനുകളായി വരുന്നതിനാല്‍ കേരളത്തില്‍ ഷൂട്ടിംഗുകള്‍ പുനരാരംഭിച്ചാലും റാം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരും എന്നതായിരുന്നു ചിത്രം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇടയാക്കിയത്. ത്രിഷ നായികയായി എത്തുന്ന ചിത്രത്തില്‍ മറ്റ് ഭാഷാ താരങ്ങള്‍ വേറെയുമുണ്ട്. ഈ സാഹചര്യത്തിലാണ് ജീത്തു ജോസഫ് മോഹന്‍ലാലിനായി തന്നെ ദൃശ്യം 2 ഒരുക്കിയത്. ഇപ്പോള്‍ ദൃശ്യം 2-നൊപ്പം റാം പൂര്‍ത്തിയായ രംഗങ്ങളുടെയും എഡിറ്റിംഗ് പുരോഗമിക്കുകയാണ് എന്ന വിവരമാണ് ജീത്തു ജോസഫ് പുറത്തുവിട്ടിട്ടുള്ളത്.
ആശിര്‍വാദ് സിനിമാസ് തന്നെ നിര്‍മിക്കുന്ന റാമില്‍ മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്. ബിഗ്ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ നാലോളം രാഷ്ട്രങ്ങള്‍ ലൊക്കേഷനായി വരുന്നുണ്ട് എന്നാണ് വിവരം. ദൃശ്യം 2-ഉം തിയറ്ററുകളില്‍ തന്നെ പുറത്തിറക്കാനാണ് പദ്ധതി. ഇതിനു ശേഷമാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ തിയറ്ററുകളില്‍ എത്തുക.
New update for Mohanlal starrer Ram from director Jeethu Joseph. Editing started for completed portions. Trisha essaying the female lead.