മമ്മൂട്ടിയുടെ ‘ഭീഷ്‍മ പര്‍വം’, പുതിയ അപ്ഡേറ്റ് അറിയാം
അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിന് ഇനി ബാക്കിയുള്ളത് 20ഓളം ദിവസത്തെ ഷൂട്ടിംഗ് തുടങ്ങി. ആരാധകര്‍ ഏറെ കാത്തിരുന്ന ‘ബിലാല്‍’ കോവിഡ് മൂലം പ്രതിസന്ധിയില്‍ ആയപ്പോഴാണ് ഭീഷ്മപര്‍വം എന്നൊരു മറ്റൊരു പ്രൊജക്റ്റിലേക്ക് അമലും മമ്മൂട്ടിയും നീങ്ങിയത്. മെഗാതാരത്തിന്‍റെ വ്യത്യസ്ത ലുക്ക് കൊണ്ട് തന്നെ ഇതിനകം ശ്രദ്ധേയമായ ചിത്രവും വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തിയിട്ടുള്ളത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്നു.
രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഇനി 10 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് മമ്മൂട്ടിക്ക് ബാക്കിയുള്ളത് എന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നുള്ള വിവരം. വിദേശ ലൊക്കേഷനുകള്‍ കൂടി കടന്നു വരുന്ന ബിലാല്‍ യാഥാര്‍ത്ഥ്യമാകുന്നതിന് ഇനിയും വൈകും. നാദിയാ മൊയ്തുവും സൌബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയും ഭീഷ്മപര്‍വത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Amal Neerad’s Mammootty starrer BheeshmaParvam has 20 days of shoot left. Nadia Moithu, Sounbin Shahir and Sreenath Bhasi in pivotal roles.