ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രം എലോണിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിംഗ് തീര്‍ന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രം അഭിനേതാവായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒടിടി റിലീസ് ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കിയത്. എന്നാല്‍ ഇപ്പോള്‍ തിയറ്റര്‍ റിലീസിന് തയാറെടുക്കുന്നു എന്ന സൂചന നല്‍കിക്കൊണ്ട് ‘Soon in cinemas’ എന്ന് ടീസറില്‍ പറയുന്നു.
Presenting the official teaser of #Alone https://t.co/Sn8yYl3PIs#Mohanlal | #ShajiKailas | #AntonyPerumbavoor | #AashirvadCinemas pic.twitter.com/USszXbMZB5
— Aashirvad Cinemas (@aashirvadcine) October 21, 2022
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് ജയറാം ആണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് എലോണിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഡോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്.