അജഗജാന്തരം, ജാന്‍.എ.മന്‍, കുഞ്ഞെല്‍ദോ ഒടിടിയില്‍ എത്തി

അജഗജാന്തരം, ജാന്‍.എ.മന്‍, കുഞ്ഞെല്‍ദോ ഒടിടിയില്‍ എത്തി

ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഇന്ന് റിലീസ് ചെയ്തത് മൂന്ന് പ്രധാന മലയാള ചിത്രങ്ങള്‍. ബോക്സ് ഓഫിസില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ‘ജാന്‍.എ.മന്‍’ സണ്‍ നെക്സ്റ്റ് പ്ലാറ്റ്‍ഫോമിലാണ് ഇപ്പോള്‍ പ്രദര്‍ശനത്തിന് ലഭ്യമായിട്ടുള്ളത്. നവാഗതനായ ചിദംബരത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ കോമഡി എന്‍റര്‍ടെയ്നര്‍ ചിത്രം വളരെ കുറഞ്ഞ ബജറ്റില്‍ ഒരുക്കിയത് എങ്കിലും ആഗോള ബോക്സ് ഓഫിസില്‍ 15-20 കോടി കളക്റ്റ് ചെയ്യാന്‍ സാധിച്ചുവെന്നാണ് വിലയിരുത്തല്‍.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍, ലാല്‍ എന്നിവരാണ് അഭിനേതാക്കള്‍. ബോക്സ്ഓഫിസ് വിജയം നേടിയതിനു പിന്നാലെ ഈ ചിത്രം കാണാനാകാത്ത നിരവധി പ്രേക്ഷകര്‍ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു.

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘അജഗജാന്തരം’ ആണ് ഇന്ന് ഒടിടി റിലീസായി എത്തിയ മറ്റൊരു ചിത്രം. സോണി ലൈവ് പ്ലാറ്റ്ഫോമില്‍ ചിത്രം ലഭ്യമാണ്. ആന്‍റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദും അര്‍ജുന്‍ അശോകും മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രം വന്യമായ ആക്ഷന്‍ രംഗങ്ങളിലൂടെ ബോക്സ് ഓഫിസിലും വലിയ വിജയമായി മാറിയിരുന്നു.

സില്‍വര്‍ ബേ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ‘അജഗജാന്തരം’ നിര്‍മിച്ചത്. തിരക്കഥ രചിച്ചത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്ന്. സാബുമോന്‍ ,സുധി കോപ്പ ,ലുക്ക് മാന്‍ ,ജാഫര്‍ ഇടുക്കി ,കിച്ചു ടെല്ലസ് ,സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശര്‍മ്മ, ടിറ്റോ വില്‍സണ്‍, വിജ്‌ലീഷ് തുടങ്ങിയവാരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ജിന്റോ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിച്ചു. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. സംഗീതം ജേക്‌സ് ബിജോയ്.

ആസിഫ് അലി ചിത്രം ‘കുഞ്ഞെല്‍ദോ’ സീ 5-ലാണ് പ്രദര്‍ശനത്തിന് ലഭ്യമായിട്ടുള്ളത്. റേഡിയോയിലും ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും അവതാരകന്‍ എന്ന നിലയില്‍ തിളങ്ങിയ ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനായി അരങ്ങേറിയ ചിത്രം തിയറ്ററുകളില്‍ കാര്യമായ ശ്രദ്ധ നേടിയിരുന്നില്ല. സ്വന്തം തിരക്കഥയില്‍ മാത്തുക്കുട്ടി ഒരുക്കിയ ‘കുഞ്ഞെല്‍ദോ’ഒരു വിദ്യാര്‍ത്ഥിയുടെ ബിരുദ കാലത്തെ പ്രണയവും അതിന്‍റെ തുടര്‍ച്ചയുമാണ് പറയുന്നത്.

വിനീത് ശ്രീനിവാസന്‍ ക്രിയേറ്റിവ് ഡയറക്റ്ററായി പ്രവര്‍ത്തിച്ച ചിത്രം സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ക്യാമറ കൈകാര്യം ചെയ്തത് ലിറ്റില്‍ സ്വയംപാണ്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു.

AjaGajantharam, Janeman, Kunjeldho are the new OTT releases from Malayalam today.

Latest OTT