ആറാട്ട് സിനിമക്ക് ശേഷം ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്കൂളിന്റെ ബാനറിൽ ശക്തി പ്രകാശ് നിർമിച്ച് നവാഗതനായ സെന്തിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ഗ്രൂമിങ് സെഷൻ കൊച്ചി ക്രൗൺ പ്ലാസയിൽ പുരോഗമിക്കുന്നു.
ആക്ടിങ് വർക്ഷോപ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്നെ സിനിമയിൽ അവസരം ഉണ്ടാകും എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവും ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്കൂളിന്റെ മാനേജിങ് ഡയറക്ടറുമായ ശക്തി പ്രകാശ് പറയുന്നു. പ്രമുഖരായ പല സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ചു പരിചയവും, നിരവധി പ്രോഗ്രാമുകളുടെ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്നു സെന്തിൽ. അദ്ദേഹത്തിന്റെ ആദ്യത്തെ സ്വതന്ത്ര ചിത്രമാണിത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്
ഹിപ്പോ പ്രൈം മീഡിയയുടെ ബാനറിൽ പുതുമുഖങ്ങളുടെ പുതിയ ചിത്രം ഒരുങ്ങുന്നു