സിനിമാ ടെംപിളിന്റെ ബാനറില്‍ ശ്രീജിത് രാജന്‍ സംവിധാനം ചെയ്ത ക്രിക്കറ്റ് ഒക്‌റ്റോബര്‍ 26ന് തിയറ്ററുകളിലെത്തും. നേരത്തേ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ആദരമൊരുക്കുന്ന ഗാനം ചിത്രത്തില്‍ നിന്ന് പുറത്തുവന്നിരുന്നു. ശ്രീജിത് രാജന്റെ വരികള്‍ക്ക് കൃഷ്ണ ലാല്‍ സംഗീതം നല്‍കിയിരിക്കുന്നു.
ലെയ്‌സണ്‍ ജോണും സംവിധായകനും ചേര്‍ന്നാണ് ക്രിക്കറ്റിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നിതിന്‍ പി മോഹന്റേതാണ് ഛായാഗ്രഹണം. ടിറ്റോ ഫ്രാന്‍സിസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സിനിമയുടെ മുഴുവന്‍ തിയറ്റര്‍ കളക്ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ