ടോവിനോ ചിത്രം ‘അജയന്‍റെ രണ്ടാം മോഷണം’ , പുതിയ ലുക്ക് പോസ്റ്റര്‍ കാണാം

ടോവിനോ ചിത്രം ‘അജയന്‍റെ രണ്ടാം മോഷണം’ , പുതിയ ലുക്ക് പോസ്റ്റര്‍ കാണാം

ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ടോവിനോ തോമസ് മുഖ്യ വേഷത്തിലെത്തുന്ന ‘അജയന്‍റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്‍റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മൂന്നു ഗെറ്റപ്പുകളിലാലും ടോവിനോ എത്തുക എന്ന് സൂചിപ്പിക്കുന്നതായിരുന്നു ആജ്യ പോസ്റ്റര്‍ 1900, 1950, 1990 എന്നീ മൂന്നു കാലങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നുവെന്നാണ് വിവരം.


സുജിത് നമ്പ്യാരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.ദിബു നിനന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മിന്നല്‍ മുരളി രാജ്യവ്യാപകമായി ശ്രദ്ധേയമായ പശ്ചാത്തലത്തില്‍ ടോവിനോയുടെ പുതിയ ചിത്രത്തിന്‍റെ റിലീസും വിപുലമാക്കാന്‍ ആലോചിക്കുന്നു.

Here is the new look poster for Tovino Thomas’s ‘Ajayante Randam Moshanam’. The Jithin Lal directorial has Tovino in 3 getups.

Latest Upcoming