അപ്പാനി ശരത്തിന്‍റെ ആദിവാസി (ദി ബ്ലാക്ക് ഡെത്ത്), പുതിയ പോസ്റ്റർ പുറത്തിറങ്ങി

അപ്പാനി ശരത്തിന്‍റെ ആദിവാസി (ദി ബ്ലാക്ക് ഡെത്ത്), പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഏരീസ് ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ. സോഹൻ റോയ് നിർമ്മിച്ചു അപ്പാനി ശരത് കേന്ദ്ര കഥാപാത്രമാവുന്ന വിജീഷ് മണി ചിത്രം ആദിവാസി (ദി ബ്ലാക്ക് ഡെത്ത്)ന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അപ്പാനി ശരത് രൂപം കൊണ്ട് ആദിവാസി യുവാവും ഒരു കൂട്ടം മനുഷ്യരുടെ ക്രൂരത കൊണ്ട് മരണപെട്ടും പോയ മധുവിലേക്ക് വളരെ മികച്ച രീതിയിൽ തന്നെ കഥാപാത്രമായി മാറിയിട്ടുണ്ട്. പുതിയ പോസ്റ്ററിൽ ഒരു ആദിവാസി കോളനിയുടെ പശ്ചാത്തലത്തിൽ അപ്പാനി ശരത് അവതരിപ്പിക്കുന്ന മധുവെന്ന കഥാപാത്രത്തെ കാണാനാവും.

ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മറ്റു പോസ്റ്ററുകളും ടീസറും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിൽ അപ്പാനി ശരഅതിനോടൊപ്പം ആദിവാസി കലാകാരൻമാരും അണിനിരക്കുന്നുണ്ട്. വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് ആണ്.

പി മുരുഗേശ്വരൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. എഡിറ്റിങ്ങ്- ബി ലെനിൻ, സംഭാഷണം- എം. തങ്കരാജ്, ഗാനരചന ചന്ദ്രൻ മാരി, ക്രിയേറ്റീവ് കോൺടിബൂട്ടർ- രാജേഷ് ബി, പ്രോജക്റ്റ് കോ ഓർഡിനേറ്റർ- ബാദുഷ, ലൈൻ പ്രൊഡുസർ- വിഹാൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മാരുതി ക്രിഷ്, ആർട്ട് ഡയറക്ടർ- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ- ബുസി ബേബി ജോൺ, വാർത്ത പ്രചരണം- പി.ശിവപ്രസാദ്.

Here is the new look poster for Appani Sarath starrer Aadivaasi. The Vijeesh Mani directorial is based on some real events.

Latest