നയന്‍താരയുടെ ‘നെട്രിക്കണ്ണ്’ ട്രെയിലര്‍ കാണാം

Netrikkann
Netrikkann

ജീവിത പങ്കാളി കൂടിയായ വിഘ്‌നേശ് ശിവ നിര്‍മിക്കുന്ന ചിത്രമാണ് നയന്‍താരയുടേതായി ഉടന്‍ പുറത്തിറങ്ങുന്നത്. നെട്രിക്കണ്ണ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 13ന് ഡിസ്നി ഹോട്ട് സ്റ്റാറിലൂടെ നേരിട്ടുള്ള ഒടിടി റിലീസായി ചിത്രം എത്തും. സ്വന്തം ബാനറില്‍ വിഘ്‌നേശ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റൗവാണ്. അവള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിലിന്ദ് ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് നയന്‍സിനായി ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഒരു മുന്‍ രജനികാന്ത് ചിത്രത്തിന്റെ പേരാണ് നെട്രിക്കണ്ണ്. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്ന് അനുമതി വാങ്ങിയാണ് പുതിയ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

Nayanthara’s Netrikann will have a direct OTT release on Aug 13th via Disney Hotstar. Aval fame Milind Rau helming the movie. Here is the trailer.

You may also like...

Leave a Reply

Your email address will not be published. Required fields are marked *