എ കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നീയും ഞാനും’ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോഴിക്കോടും പരിസരത്തുമായി ഷൂട്ടിംഗ് നടന്ന ചിത്രം ത്രികോണ പ്രണയകഥയാണ്. സിജു വില്‍സണും ഷറഫുദ്ദീനുമാണ് നായകന്‍മാര്‍. അനു സിതാരയാണ് നായിക.
കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മിക്കുന്നത്. ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ കെ സാജന്‍ ഒരുക്കുന്ന ആദ്യ ഫണ്‍ മൂവിയാണ് ഇത്.