
നയന്‍ താര കേന്ദ്ര കഥാപാത്രമായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് അയ്‌റ. ഒരു ഹൊറര്‍ ത്രില്ലര്‍ സ്വഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു ലിറിക്കല്‍ വിഡിയോ പുറത്തുവന്നിരുന്നു. കഥാപാത്രത്തിനായി നയന്‍സ് നടത്തിയ ഗംഭീര മേക്കോവറാണ് ഇതില്‍ ശ്രദ്ധേയമായിട്ടുള്ളത്.
സര്‍ജുന്‍ കെ.എം. സംവിധാനം ചെയ്യുന്ന അയ്‌റ കെ.ജെ.ആര്‍. സ്റ്റുഡിയോസാണ് നിര്‍മിക്കുന്നത്. നയന്‍താര മുഖ്യ വേഷത്തിലെത്തിയ കോലമാവ് കോകിലയും ഇമയ്ക്ക ഞൊടികളും കഴിഞ്ഞ വര്‍ഷം മികച്ച വിജയങ്ങളായിരുന്നു. അജിത് നായകനായ വിശ്വാസത്തിലെ നയന്‍സിന്റെ നായികാ വേഷവും ഏറെ കൈയടി നേടുന്നത് ആയിരുന്നു.
Vera level makeover👌.. Shocking transformation from the #LadySuperstar #Nayanthara in #Airaa. pic.twitter.com/JQVRn7SGqF
— Kaushik LM (@LMKMovieManiac) February 6, 2019