തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയ്ക്കും സംവിധായകന്‍ വിഘ്നേശ് ശിവനും ഇരട്ടക്കുട്ടികള്‍. രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്ക് നയന്‍സ് ജന്മം നല്‍കിയ കാര്യം വിഘ്നേശ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന്, നമുക്ക് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് പറഞ്ഞത്.
7 വര്‍ഷത്തെ പ്രണയജീവിതത്തിനു ശേഷം ഇക്കഴിഞ്ഞ ജൂണ്‍ 9ന് മഹാബലിപുരത്തു വെച്ചാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവാഹനിശ്ചയം നടന്നകാര്യം ഇരുവരും വെളിപ്പെടുത്തിയത്. അതിനുമുമ്പും വേദികളിലും യാത്രകളിലും ഒരുമിച്ചുണ്ടായിരുന്ന ഇരുവരും തങ്ങളുടെ പ്രണയം മറച്ചുവെച്ചിരുന്നില്ല. നിരവധി താരങ്ങള്‍ പങ്കെടുത്ത വര്‍ണാഭമായ വിവാഹച്ചടങ്ങ് നയന്‍സിന്‍റെ താര ജീവിതത്തോട് ചേര്‍ത്ത് ഒരു ഡോക്യുമെന്‍ററിയായി നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്നുണ്ട്.