‘നന്‍പകല്‍ നേരത്ത് മയക്കം’ ട്രെയിലര്‍ കാണാം

‘നന്‍പകല്‍ നേരത്ത് മയക്കം’ ട്രെയിലര്‍ കാണാം

ലിജോ ജോസ് പല്ലിശേരിയുടെ (Lijo Jose Pallissery) സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി (Mammootty) വേറിട്ട കഥാപാത്ര സൃഷ്ടിയില്‍ തിളങ്ങുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam) ഉടന്‍ തിയറ്ററുകളിലേക്ക്. ഇതിനു മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്‍റെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരം നേടിയിരുന്നു. 3 പ്രദര്‍ശനങ്ങള്‍ക്കും വന്‍ ജനത്തിരക്ക് അനുഭവപ്പെെടുകയും ചെയ്തു.

വളരേ വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്‍റേതെന്നാണ് സൂചന. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മാണം ഏറ്റെടുത്ത ഈ ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ തമിഴ് നടി രമ്യ പാണ്ഡ്യന്‍ (Ramya Pandian) ആണ് എത്തുന്നത്. അശോകനാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. മലയാളത്തിലെയും തമിഴിലെയും താരങ്ങള്‍ ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷാണ്. മുന്‍ ചിത്രങ്ങളിലെ പോലെ ഫാന്‍റസി കൂടി കൂട്ടിയിണക്കിയാണ് എല്‍ജെപി ഈ ചിത്രം ഒരുക്കിയിട്ടുള്ളത്

Latest Trailer