ഉറക്കത്തോട് ഉറക്കം, ‘നന്‍പകല്‍ നേരത്ത് മയക്കം’-ന്‍റെ ടീസര്‍ പുറത്തിറങ്ങി

ഉറക്കത്തോട് ഉറക്കം, ‘നന്‍പകല്‍ നേരത്ത് മയക്കം’-ന്‍റെ ടീസര്‍ പുറത്തിറങ്ങി

അന്താരാഷ്ട്ര തലത്തില്‍ തന്നെ സമീപകാലത്ത് ശ്രദ്ധ നേടിയ സംവിധായകന്‍റെ ലിജോ ജോസ് പല്ലിശേരിയുടെ (Lijo Jose Pallissery) സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി (Mammootty) ആദ്യമായി എത്തുന്ന ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’-ന്‍റെ (Nanpakal Nerathu Mayakkam) ടീസര്‍ പുറത്തിറങ്ങി. അന്താരാഷ്ട്ര ഉറക്ക ദിനത്തില്‍ പുറത്തിറക്കിയ ടീസറില്‍ മമ്മൂട്ടി കഥാപാത്രങ്ങളുടെ പകലുറക്കം മാത്രമാണുള്ളത്.ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ തമിഴ് നടി രമ്യ പാണ്ഡ്യന്‍ (Ramya Pandian) ആണ് എത്തുന്നത്. തന്‍റെ പുതിയ നിര്‍മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ആദ്യ ചിത്രമാണിത്.

അശോകനാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. മലയാളത്തിലെയും തമിഴിലെയും താരങ്ങള്‍ ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷാണ്.

Latest