ലിജോ ജോസ് പല്ലിശേരിയുടെ (Lijo Jose Pallissery) സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി (Mammootty) ആദ്യമായി എത്തുന്ന ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam) ആദ്യ പ്രദര്‍ശനത്തിന് ഐഎഫ്എഫ്കെ ഡെലിഗേറ്റുകളുടെ വന്‍ വരവേല്‍പ്പ്.
#NanpakalNerathuMayakkam
Simple yet Brilliant one@mrinvicible ❤️❤️❤️
Detailed review soon….
— ForumKeralam (@Forumkeralam2) December 12, 2022
3 പ്രദര്‍ശനങ്ങള്‍ മേളയിലുള്ള ചിത്രത്തിന്‍റെ ബുക്കിംഗുകളെല്ലാം നിമിഷ നേരങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്. ടിക്കറ്റ് കിട്ടാത്ത പലരും ആദ്യ ഷോയ്ക്ക് കയറാന്‍ ശ്രമിച്ചതും അധിക ഷോ വേണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പ്രതിഷേധിച്ചതുമെല്ലാം മേളയില്‍ ഏറ്റവും അധികം ഡിമാന്‍ഡുള്ള ചിത്രം ഏതെന്ന് വ്യക്തമാക്കുന്നതായിരുന്നു.
#NanpakalNerathuMayakkam 💯💯
The film will be really remembered for long 🤩
One of the best performances from #Mammukka Sir 😃
Kudos to Lijo Sir for extracting terrific performances from each n every artist 😁👏
Brilliant Work 👏 pic.twitter.com/4DS6NNKtxs
— Kumar Swayam (@KumarSwayam3) December 12, 2022
സ്വതസിദ്ധമായ ആഖ്യാന ശൈലിയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ എല്‍ജെപി മഹാനടന്‍ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്നു എന്നതു തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഈ പ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കുന്ന മികച്ച ചിത്രമാണെന്നും പ്രകടനമാണെന്നും തന്നെയാണ് പുറത്തുവരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
Reservation for #NanpakalNerathuMayakkam #Mammootty @mammukka #mammoottykampany @MKampanyOffl #IFFK @iffklive pic.twitter.com/mSsmuJH3AX
— CRAZY MEDIA (@RabeehAkp1) December 12, 2022
നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9.30ന് അജന്ത തിയറ്ററിലും ഐഎഫ്എഫ്കെ-യുടെ ഭാഗമായി ചിത്രം പ്രദര്‍ശിപ്പിക്കും. വളരേ വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്‍റേതെന്നാണ് സൂചന. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മാണം ഏറ്റെടുത്ത ഈ ചിത്രം ഐഎഫ്എഫ്കെ പ്രദര്‍ശനങ്ങള്‍ക്കു പിന്നാലെ തിയറ്ററുകളിലേക്ക് എത്തും.
ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ തമിഴ് നടി രമ്യ പാണ്ഡ്യന്‍ (Ramya Pandian) ആണ് എത്തുന്നത്. അശോകനാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. മലയാളത്തിലെയും തമിഴിലെയും താരങ്ങള്‍ ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷാണ്.