‘നന്‍പകല്‍ നേരത്ത് മയക്കം’- ക്ലീന്‍ യു നേടി തിയറ്ററുകളിലേക്ക്

‘നന്‍പകല്‍ നേരത്ത് മയക്കം’- ക്ലീന്‍ യു നേടി തിയറ്ററുകളിലേക്ക്

ലിജോ ജോസ് പല്ലിശേരിയുടെ (Lijo Jose Pallissery) സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി (Mammootty) വേറിട്ട കഥാപാത്ര സൃഷ്ടിയില്‍ തിളങ്ങുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam) സെന്‍സറിംഗ് പൂര്‍ത്തിയാക്കി തിയറ്ററുകളിലേക്ക്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന്‍റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്‍റെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരം നേടി. 3 പ്രദര്‍ശനങ്ങള്‍ക്കും വന്‍ ജനത്തിരക്ക് അനുഭവപ്പെെടുകയും ചെയ്തു.

വളരേ വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്‍റേതെന്നാണ് സൂചന. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മാണം ഏറ്റെടുത്ത ഈ ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ തമിഴ് നടി രമ്യ പാണ്ഡ്യന്‍ (Ramya Pandian) ആണ് എത്തുന്നത്. അശോകനാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. മലയാളത്തിലെയും തമിഴിലെയും താരങ്ങള്‍ ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷാണ്. മുന്‍ ചിത്രങ്ങളിലെ പോലെ ഫാന്‍റസി കൂടി കൂട്ടിയിണക്കിയാണ് എല്‍ജെപി ഈ ചിത്രം ഒരുക്കിയിട്ടുള്ളത്

Latest Upcoming