‘നല്ല സമയം’ തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു

‘നല്ല സമയം’ തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു

ഒമർ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രം ‘നല്ല സമയം’ തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. ചിത്രത്തിന്‍റെ ട്രെയിലര്‍ എംഡിഎംഎ എന്ന മാരക മയക്കുമരുന്ന് ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരേ കേസ് എടുത്തിരുന്നു. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചിത്രം ആദ്യ വാരാന്ത്യത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നില്ല. ഇതിനു പിന്നാലെയാണ് കേസിന്‍റെ പശ്ചാത്തലത്തില്‍ ചിത്രം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ഒമര്‍ ലുലു അറിയിച്ചത്.

അഞ്ചു നായികമാരുള്ള ചിത്രത്തില്‍ വിജീഷ് വിജയൻ, ദാസേട്ടൻ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രം മയക്കുമരുന്നിന്‍റെ ഫീലുള്ളതാണെന്നും ചുറ്റുമുള്ള സുഹൃത്തുക്കളൊക്കെ എംഡിഎംഎ സാധാരണയായി ഉപയോഗിക്കുന്നതാണെന്നും സിനിമയിലെ ചില അഭിനേതാക്കള്‍ തന്നെ റിലീസിനു ശേഷം പ്രതികരിച്ചതും വിവാദമായിരുന്നു. സിനു സിദ്ധാർഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റതിൻ രാധാകൃഷ്ണനാണ്.

Film scan Latest