ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലൗ, ധമാക്ക എന്നീ ചിത്രംങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’-ന്‍റെ റിലീസ് മാറ്റിവെച്ചു. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചിത്രം നവംബര്‍ 25ന് തിയറ്ററുകളിലെത്തും. യേറ്ററുകളിൽ എത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഇർഷാദ് അലി നായകനാവുന്ന ചിത്രത്തിൽ നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ എന്നീ അഞ്ചു പുതുമുഖ നായികമാരെയാണ് ഒമർ ലുലു അവതരിപ്പിക്കുന്നത്. ലോകക്കപ്പ് ഫുട്ബോളിന്‍റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്.
ഇവരെ കൂടാതെ വിജീഷ് വിജയൻ, ദാസേട്ടൻ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. പ്രവാസിയായ കളന്തൂർ ആണ് നിർമാതാവ്. സിനു സിദ്ധാർഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റതിൻ രാധാകൃഷ്ണനാണ്. ഹാപ്പി വെഡിങ് തൊട്ട് ഒരുപാട് നടീ നടന്മാരെ മലയാള സിനിമക്ക് സമ്മാനിച്ച വിശാഖ് പിവി ആണ് ഈ സിനിമയിലെ കാസ്റ്റിംഗ് വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ PRO പ്രതീഷ് ശേഖറാണ് കൈകാര്യം ചെയ്യുന്നത്.