ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ആകാംഷയും കൗതുകവും ഉണർത്തുന്ന നിമിഷങ്ങൾ നിറഞ്ഞ ചിത്രത്തിന്റ ട്രയലർ വൈറൽ ആയി കഴിഞ്ഞു.
സസ്പെൻസ് ത്രില്ലർ ജോണറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ബിജു മേനോൻ, ഗുരു സോമസുന്ദരം എന്നി രണ്ട് മികച്ച താരങ്ങൾക്ക് വളരെയധികം പെർഫോം ചെയ്യാനുള്ള സിനിമയാകും ഇതെന്ന് ട്രൈലെർ സൂചനകൾ നൽകുന്നു.സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്.ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റ്റും ഏറെ ശ്രദ്ധേയമായിരുന്നു.
യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട്, സംഗീതം – കൈലാസ് മേനോൻ പശ്ചാത്തല സംഗീതം – ഗോപി സുന്ദർ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം – അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – നയന ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടർ – അഭിലാഷ് പ റോൾ , പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ഡിജിറ്റൽ മാർക്കെറ്റിംഗ് – എന്റർടൈൻമെന്റ് കോർണർ, വാർത്താപ്രചരണം – വാഴൂർ ജോസ് , ജിനു അനിൽകുമാർ