Select your Top Menu from wp menus

നാദിര്‍ഷ- ജയസൂര്യ ചിത്രം ‘ഗാന്ധി സ്ക്വയർ’ തുടങ്ങുന്നു

താന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച അമര്‍ അക്ബര്‍ അന്തോണി സിനിമയുടെ അഞ്ചാം വാര്‍ഷികത്തിലാണ് പുതിയ ചിത്രം നാദിര്‍ഷ പ്രഖ്യാപിച്ചത്. ജയസൂര്യ, സലിം കുമാര്‍, നമിത പ്രമോദ് എന്നിവര്‍ മുഖ്യ വേഷങ്ങളി‍ല്‍ എത്തുന്ന ചിത്രത്തിന് ‘ഗാന്ധി സ്ക്വയര്‍’ എന്നു പേരു നിശ്ചയിച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത ദിവസം കൊച്ചിയില്‍ തുടങ്ങും. തിരക്കഥ സുനീഷ് വാരനാടാണ്. സുജിത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നത് അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സാണ്.

ചിത്രത്തില്‍ സുജിത് രാഘവ് ആര്‍ട്ട് ഡയറക്ടറായും ബാദുഷാ പ്രൊജക്റ്റ് ഡിസൈനറായും പ്രവര്‍ത്തിക്കുന്നു. മുന്‍ ചിത്രങ്ങളെ പോലെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണോ ഈ ചിത്രവും നാദിര്‍ഷ ഒരുക്കുന്നതെന്ന് വ്യക്തമല്ല. കൊറോണ വ്യാപനത്തിന് മുമ്പ് ദിലീപും ഉര്‍വശിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്നചിത്രമായിരുന്നു നാദിര്‍ഷ ഒരുക്കിയിരുന്നത്. ഈ ചിത്രത്തെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നില്ല.

Nadirshah will direct Jayasurya, Namitha Pramod and Salinm Kumar for his next titled as ‘Gandhi Nagar’. The movie will be penned by Suneesh Varanad.

Previous : 19 (1)(എ) ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

Related posts