‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദിലീപിനൊപ്പം നാദിയ മൊയ്തുവും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിലെ മറ്റൊരു നായികയായി അനു സിതാരയൊണ് എത്തുന്നത്. സിദ്ദിഖാണ് മറ്റൊരു പ്രധാന വേഷത്തില്‍. ചിത്രത്തിലെ വിവിധ കഥാപാത്രങ്ങള്‍ക്കായി പുതുമുഖങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.
Here it is. Chance to act in our next movie directed by #VyasanKP @Forumkeralam1 pic.twitter.com/GQEKLy5AKH
— Dileep Online (@Dileep_Online) February 9, 2019
വളരേ പ്രാധാന്യമുള്ള വേഷമാണ് അനു സിതാരയ്ക്കുള്ളത്. രണ്ട് ഗെറ്റപ്പുകളില്‍ താരമെത്തും. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തില്‍ മികച്ച അഭിനയ സാധ്യതയാണ് ദിലീപിന് ഉള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഫെബ്രുവരിയിലാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളിലെത്തുന്നത്.