സഹോദരൻ സെൽവരാഘവന്‍ സംവിധാനം ചെയ്ത് ധനുഷ് മുഖ്യ വേഷത്തിലെത്തുന്ന ‘നാനേ വരുവേന്‍’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഇരട്ട വേഷത്തിലാണ് ധനുഷ് എത്തുന്നതെന്നാണ് ടീസറിലെ സൂചന. ആക്ഷന്‍, ഇമോഷണല്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രത്തില്‍ ഇന്ദുജയാണ് നായികയായി എത്തുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം ചെയ്തത്. യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. സെപ്തംബര്‍ 30ന് ഈ ചിത്രം തിയറ്ററുകളിലെത്തും.
https://t.co/eXXQ6s5w85
— cinema keralam (@silmacine) September 16, 2022
കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മിച്ചത്. സിനിമ. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസ് ആണ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.