ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മാസ്റ്ററിനു ശേഷം വിജയ് നായകനായി എത്തുന്ന ചിത്രത്തില്‍ നിന്ന് മുരുകദോസ് പിന്മാറി. തുപ്പാക്കി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗമായി ദളപതി 65 ഒരുക്കുന്നതിനാണ് മുരുഗദോസ് ശ്രമിച്ചിരുന്നത്. എന്നാൽ നിർമ്മാതാക്കളായ സൺ പിക്ചേഴ്സുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഇപ്പോൾ പിൻമാറിയിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ ചിത്രം തുപ്പാക്കിയുടെ രണ്ടാം ഭാഗം ആകുമോ എന്നത് സംശയത്തിലാണ്.
മാസ്റ്റര്‍ ഓഡിയോ ലോഞ്ചിനു പിന്നാലെയാണ് മുരുകദോസുമായി വിജയ് വീണ്ടും ഒന്നിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നത്. തുടർന്ന് സൺ പിക്ചേഴ്സ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു.നേരത്തേ ഓഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. തുപ്പാക്കിക്ക് പുറമേ കത്തി, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കായാണ് മുരുകദോസ്-വിജയ് കൂട്ടുകെട്ട് എത്തിയിട്ടുള്ളത്. മൂന്നു ചിത്രങ്ങളും മികച്ച വിജയം നേടി. സര്‍ക്കാര്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ക്കിടയിലും മികച്ച കളക്ഷന്‍ സ്വന്തമാക്കി.
AR murugadoss opted out from the Thalapathy 65 due to conflict with Sun pictures. The Vijay starrer is now in crisis.