വണ്ടി ഓടിക്കുമ്പോള്‍ ഫോണില്‍ ദുല്‍ഖര്‍ മെസേജ് അയക്കുന്ന വിഡിയോ നടി സോനം കപൂര്‍ ഷെയര്‍ ചെയ്തുമായി ബന്ധപ്പെട്ട വിവാദത്തിന്് കൂടുതല്‍ വ്യക്തത. വിഡിയോക്കെതിരേ മുംബൈ പോലീസ് ട്വിറ്ററിലൂടെ തന്നെ പ്രതികരിക്കുകയും ഇത് നിയമലംഘനമാണെന്ന് ചൂടിക്കാണിക്കുകയും ചെയ്തു. ട്രക്കിന് മുകളില്‍ കാര്‍ വച്ചുള്ള സിനിമാ ചിത്രീകരിക്കുന്നതിനിടെയാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയച്ചതെന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. റോഡിലെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തില്‍പ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്ന പൊലീസിന്റെ ഉപദേശം കാര്യങ്ങളറിയാതെയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
We appreciate that you weren’t indulging in any irresponsible violation. A good example for all your fans @dulQuer https://t.co/7nmjHYZGeu
— Mumbai Police (@MumbaiPolice) December 14, 2018
ഇതിനു പിന്നാലെ ദുല്‍ഖറിനെ അഭിനന്ദിച്ച് മുംബൈ പൊലീസ് രംഗത്തെത്തുകയും നിയമങ്ങള്‍ ലംഘിക്കാത്തത് ആരാധകര്‍ക്ക് മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.