“മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്” ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

“മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്” ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് “മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്”.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയത് സംവിധായകനും വിമൽ ഗോപാലകൃഷ്ണനും ചേര്‍ന്നാണ്. ഇന്ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.

സുരാജ് വെഞ്ഞാറുംമൂട് ,തൻവീ റാം, ആർഷ ചാന്ദിനി ബൈജു , ജഗദീഷ്, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം , അൽത്താഫ് സലീം , റിയാസ് സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ്-നിതിൽ രാജ് ആരോൾ, അഭിനവ് സുന്ദർ നായക്,ഗാനരചന-മനു മഞ്ജിത്,എലീഷാ അബ്രഹാം, സംഗീതം-സിബി മാത്യു അലക്‌സ്,ആക്ഷൻ- സുപ്രീം സുന്ദർ,മാഫിയ ശശി.

Film scan Latest