നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം “മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്” മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളില്‍ തുടരുകയാണ്. വ്യത്യസ്തമായ പ്രമേയവും പരിചരണവുമുള്ള ചിത്രം ഡാര്‍ക് ഹ്യൂമര്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരമാകുമെന്നാണ് റിവ്യുകള്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും 2024ഓടെ ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കി.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയത് സംവിധായകനും വിമൽ ഗോപാലകൃഷ്ണനും ചേര്‍ന്നാണ്. സുരാജ് വെഞ്ഞാറുംമൂട് ,തൻവീ റാം, ആർഷ ചാന്ദിനി ബൈജു , ജഗദീഷ്, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം , അൽത്താഫ് സലീം , റിയാസ് സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ്-നിതിൽ രാജ് ആരോൾ, അഭിനവ് സുന്ദർ നായക്,ഗാനരചന-മനു മഞ്ജിത്,എലീഷാ അബ്രഹാം, സംഗീതം-സിബി മാത്യു അലക്‌സ്,ആക്ഷൻ- സുപ്രീം സുന്ദർ,മാഫിയ ശശി.