‘മഡ്ഡി’ ആമസോണ്‍ പ്രൈമിലെത്തി

‘മഡ്ഡി’ ആമസോണ്‍ പ്രൈമിലെത്തി

അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ‘മഡ്ഡി’ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഈ മാസം ആദ്യം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം മഡ്ഡി രാജ്യത്തെ തന്നെ ആദ്യ മുഴുനീള 4×4മഡ് റേസ് ചിത്രമാണ്. നവാഗതനായ ഡോ. പ്രഗഭലാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ സിനിമ ലഭ്യമാകും.

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രവി ബസ്റൂര്‍ ആദ്യമായി മലയാളത്തിലെത്തുന്നു എന്നത് ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നുത്.ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ബോളിവുഡ് ക്യാമറാമാന്‍ കെ.ജി. രതീഷാണ്.

ലോകസിനിമകളില്‍ പോലും അപ്പൂര്‍വമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

പി.കെ 7 (PK7)ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്.പുതുമുഖങ്ങളായ യുവന്‍ കൃഷ്ണ , റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രംങ്ങളെ അവതരിപ്പിക്കുന്നത്. ഹരീഷ് പേരഡി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് അറിയപ്പെടുന്ന അഭിനേതാക്കള്‍.

India’s first 4×4 mud race film ‘Muddy’ is now live for streaming via Amazon Prime on Dec 31. Dr. Prabhagal directorial will be available in 4 languages.

Latest OTT