നാലാംമുറയുടെ മോഷൻ പോസ്റ്റർ ശ്രദ്ധ നേടുന്നു

നാലാംമുറയുടെ മോഷൻ പോസ്റ്റർ ശ്രദ്ധ നേടുന്നു

ദേശീയ അവാർഡ് ജേതാവ് ബിജു മേനോനും മിന്നൽ മുരളിയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീപു അന്തിക്കാടാണ്. ജയറാമിനെ നായകനാക്കി ‘ ലക്കി സ്റ്റാർ ‘ എന്ന ഹിറ്റ് ചിത്രം ഇതിനു മുൻപ് ഒരുക്കിയ ദീപു പരസ്യചിത്രം രംഗത്തെ മുൻനിര സംവിധായകരിൽ ഒരാളും കൂടെയാണ്.ആവേശകരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ എത്തിയ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.ഒക്ടോബർ 21 ദീപാവലി സമയത്താണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാസ് മേനോനാണ് സംഗീത സംവിധാനം,പശ്ചാത്തല സംഗീതം – ഗോപീ സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്. മേയ്ക്കപ്പ് – റോണക്സ് സേവിയർ . ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈന്മെന്റ് കോർണർ.

പി ആർ ഒ – – ജിനു അനിൽകുമാർ (എന്റർടൈൻമെന്റ് കോർണർ ),പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്.യു എഫ് ഐ മോഷൻ പിക്ചേഴ്സ് , ലക്ഷ്മിനാഥ് ക്രീയേഷൻസ്, സെലിബ്രാൻഡ്സ് ഇന്ത്യ എന്നി പ്രൊഡക്ഷൻ ബാനറുകൾ ചേർന്നാണ് വലിയ കാൻവാസിൽ ഒരുക്കിയിരിയ്ക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവരാണ് നിർമ്മാതാക്കൾ. ‘ നാലാംമുറ ‘ കേരളത്തിലെ തീയേറ്ററുകളിൽ വിതരണത്തിനെത്തി ക്കുന്നത് ഇമേജസ് ആഡ് ഫിലിംസാണ്.

Latest Upcoming Video