ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ‘മോണ്‍സ്റ്റര്‍’-ഇന്നു മുതല്‍ തിയറ്ററുകളില്‍ എത്തുകയാണ്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുള്ള ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.ആശിര്‍വാദ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്ന ഘട്ടത്തില്‍ ഒടിടി റിലീസാണ് പ്രധാനമായി പരിഗണിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യം കണക്കിലെടുത്ത് തിയറ്റര്‍ റിലീസ് പരിഗണിക്കുന്നുണ്ടെന്ന് പിന്നീട് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വളരേ വ്യത്യസ്തമായൊരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്ന തരത്തില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഹണി റോസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
‘മോണ്‍സ്റ്റര്‍’ ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം