ഫുട്ബോള്‍ ആവേശവുമായി മോഹന്‍ലാലിന്‍റെ ട്രിബ്യൂട്ട് ഗാനം വൈറല്‍

ഫുട്ബോള്‍ ആവേശവുമായി മോഹന്‍ലാലിന്‍റെ ട്രിബ്യൂട്ട് ഗാനം വൈറല്‍

ഖത്തര്‍ ലോകക്കപ്പിനെ വരവേറ്റുകൊണ്ട് സൂപ്പര്‍താരം മോഹന്‍ലാല്‍ അണയിച്ചൊരുക്കിയ ട്രിബ്യൂട്ട് ഗാനം വൈറല്‍. ലോകക്കപ്പ് ആവേശത്തെ കേരളത്തിന്‍റെയും മലപ്പുറത്തിന്‍റെയും ഫുഡ്ബോള്‍ ആവേശവുമായി കോര‍്‍ത്തിണക്കിയാണ് ഗാനം ഒരുക്കിയിട്ടുള്ളത്. ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നല്‍കി മോഹന്‍ലാല്‍ തന്നെ പാടിയിരിക്കുന്ന ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം ഒരുക്കിയത് ടി.കെ രാജീവ് കുമാറാണ്. ആശിര്‍വാദ് സിനിമാസാണ് നിര്‍മാണം.


മോഹന്‍ലാലും സംഘവും ചേരുന്ന ചുവടുകളും മലപ്പുറത്തിന്‍റെ പശ്ചാത്തല ദൃശ്യങ്ങളുമാണ് ഗാനത്തെ മനോഹരമാക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധി കാഴ്ചക്കാരെ ഈ പാട്ട് സ്വന്തമാക്കി കഴിഞ്ഞു
https://www.youtube.com/watch?v=EBxqeZ9uCRA

Latest Video