രണ്ടു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരു്ന മോഹന്‍ലാല്‍ ചിത്രം റാം (Ram Malayalam movie) പുനരാരംഭിച്ചു. ജീത്തു ജോസഫിന്റെ (Jeethu Joseph) സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലാണ് കൊറോണ ആരംഭിക്കുന്ന സമയത്ത് മോഹന്‍ലാല്‍ (Mohanlal) അഭിനയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്‍ത്തായിക്കി ഈ മാസം തന്നെ ടീം വിദേശ ഷെഡ്യൂളിനായി പുറപ്പെടും. ചിത്രം മുന്‍പു നിശ്ചയിച്ചിരുന്നതിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ രണ്ട് ഭാഗങ്ങളായി അവതരിപ്പിക്കാനാണ് ഇപ്പോള്‍ പദ്ധതിയിടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്..
ഈ ആക്ഷന്‍ ത്രില്ലറില്‍ ത്രിഷയാണ് നായിക. ബോളിവുഡ് താരം ആദില്‍ ഹുസൈന്, ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്ണ, ലിയോണ ഷേണോയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മറ്റൊരു ഭാഷയില്‍ നിന്നുള്ള ഒരു പ്രമുഖ താരം കൂടി ചിത്രത്തില്‍ എത്തുമെന്നും പാന്‍ ഇന്ത്യന്‍ ചിത്രമായി, മറ്റു ഭാഷകളിലും ഡബ്ബ് ചെയ്ത് പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.