ഹര്‍ത്താലും തുടക്കത്തിലേ ഉയര്‍ന്ന നെഗറ്റിവ് അഭിപ്രായങ്ങളും മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ആദ്യ ദിന കളക്ഷനെ ബാധിച്ചില്ല. വിഎ ശ്രീകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം വന്‍ പ്രചാരണത്തിലും ഹൈപ്പിലുമാണ് തിയറ്ററുകളിലെത്തിയത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ ആദ്യ ദിനത്തിലെ ടിക്കറ്റുകളില്‍ ഭൂരിഭാഗവും വിറ്റുപോയിരുന്നതിനാലും ഫാന്‍സ് കൂട്ടമായി തിയറ്ററുകളിലെത്തിയതുകൊണ്ടും ആദ്യ ദിന കളക്ഷനില്‍ ചിത്രം റെക്കോഡ് കുറിച്ചേക്കാനും ഇടയുണ്ട്.
12.66 ലക്ഷമാണ് 37 ഷോകളില്‍ നിന്ന് കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സില്‍ ഒടിയന്‍ നേടിയത്. ഹര്‍ത്താല്‍ പ്രമാണിച്ച് പകല്‍ സമയത്തെ ഷോകള്‍ മിക്കതും മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനാല്‍ ഒടിയന് ആദ്യ ദിന മള്‍ട്ടിപ്ലക്‌സ് റെക്കോഡുകളൊന്നും കുറിക്കാനായിട്ടില്ല. എന്നാല്‍ 34 ഹൗസ് ഫുള്‍ ഷോകളും 99.85 ശതമാനം ഒക്കുപ്പന്‍സിയും ആദ്യ ദിനത്തില്‍ രേഖപ്പെടുത്തി. സിംഗിള്‍ സ്‌ക്രീനുകളിലും ആദ്യ ദിനത്തില്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയിട്ടുള്ളത്.