വൈറലായി മോഹന്‍ലാലിന്‍റെ വര്‍ക്കൌട്ട് വിഡിയോ

മെയ്‍വഴക്കത്തിന്‍റെ കാര്യത്തില്‍ എപ്പോഴും തന്‍റെ മികവ് പ്രകടമാക്കിയിട്ടുള്ള താരമാണ് മോഹന്‍ലാല്‍. സിനിമയില്‍ എത്തും മുമ്പ് ഗുസ്തി ചാംപ്യന്‍ ആയിരുന്ന മോഹന്‍ലാല്‍ തന്‍റെ ശരീരവഴക്കം ആക്ഷന്‍ രംഗങ്ങള്‍ക്കായും പ്രയോജനപ്പെടുത്താറുണ്ട്. അടുത്ത കാലത്തായി താരം വ്യായാമത്തിന് മുമ്പത്തേക്കാള്‍ പ്രാധാന്യമാണ് നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ വര്‍ക്കൌട്ട് ഫോട്ടോകളും വിഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്‍റെ പുതിയ വര്‍ക്കൌട്ട് വിഡിയോ വൈറല്‍ ആകുകയാണ്.

ദൃശ്യം 2 ആണ് താരത്തിന്‍റെ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം. ഈ മാസം അവസാനത്തോടെ ചിത്രം ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

Mohanlal’s new workout video went viral soon. This video shows his flexibility.

Latest Video