മോഹന്‍ലാലിന്‍റെ മോണ്‍സ്റ്റര്‍ ഏപ്രില്‍ 8ന് ഹോട്ട് സ്റ്റാറില്‍

മോഹന്‍ലാലിന്‍റെ മോണ്‍സ്റ്റര്‍ ഏപ്രില്‍ 8ന് ഹോട്ട് സ്റ്റാറില്‍

ഉദയകൃഷ്ണയുടെ (UdayaKrishna) സംവിധാനത്തില്‍ വൈശാഖ് (Vysakh) സംവിധാനം ചെയ്ത് മോഹന്‍ലാല്‍ (Mohanlal) മുഖ്യ വേഷത്തിലെത്തുന്ന ‘മോണ്‍സ്റ്റര്‍’ (Monster) നേരിട്ടുള്ള ഒടിടി റിലീസിന് തയാറെടുക്കുന്നു. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുള്ള ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഏപ്രില്‍ 8ന് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ ചിത്രമെത്തും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

മാര്‍ച്ച് 18ന് തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനുള്ള ഒരു ശ്രമം ഇടയ്ക്ക് ആശിര്‍വാദ് ഫിലിംസ് നടത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സാധ്യതയും പരീക്ഷാക്കാലവും കണക്കിലെടുത്ത് തിയറ്റര്‍ റിലീസ് ഒഴിവാക്കുകയായിരുന്നു. റിലീസ് തുടങ്ങുമ്പോള്‍ ഒടിടി റിലീസ് കൂടി പരിഗണിച്ച് ചുരുങ്ങിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ലക്ഷ്മി മഞ്ജു നായികയാകുന്ന ചിത്രത്തില്‍ ലെന, ഹണി റോസ്, സുദേവ് നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

Latest OTT Upcoming