‘മോണ്‍സ്റ്ററി’ന് ജിസിസി സെന്‍സറിംഗ് തടസം

‘മോണ്‍സ്റ്ററി’ന് ജിസിസി സെന്‍സറിംഗ് തടസം

ഉദയകൃഷ്ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ‘മോണ്‍സ്റ്റര്‍’-ന്‍റെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ സെന്‍സറിംഗ് പ്രതിസന്ധിയില്‍. ചിത്രത്തിന് പ്രദര്‍നാനുമതി നല്‍കാന്‍ ജിസിസി രാഷ്ട്രങ്ങളിലെ സെന്‍സറിസ് സമിതി വിസമ്മതിച്ചിരിക്കുകയാണ്. സ്വവിവര്‍ ഗ ലൈഗീകതയുമായി ബന്ധപ്പെട്ട രംഗങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തെ വിലക്കുന്നതിന് ഇടയാക്കിയതെന്നാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ സെന്‍സറിംഗ് റിവ്യൂവിനായി ഇപ്പോള്‍ ചിത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഒക്റ്റോബര്‍ 21നാണ് റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുള്ള ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.ആശിര്‍വാദ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. പിന്നീട് റിലീസ് നീണ്ടുപോകുകയായിരുന്നു. ഈ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്ന ഘട്ടത്തില്‍ ഒടിടി റിലീസാണ് പ്രധാനമായി പരിഗണിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യം കണക്കിലെടുത്ത് തിയറ്റര്‍ റിലീസ് പരിഗണിക്കുകയായിരുന്നു. വളരേ വ്യത്യസ്തമായൊരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്ന തരത്തില്‍ നേരത്തേ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഹണി റോസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Film scan Latest