ജയ്‍സാല്‍മീറില്‍ ‘മലൈക്കോട്ടൈ വാലിബന്‍റെ’ ചിത്രീകരണം ആരംഭിച്ചു

ജയ്‍സാല്‍മീറില്‍ ‘മലൈക്കോട്ടൈ വാലിബന്‍റെ’ ചിത്രീകരണം ആരംഭിച്ചു

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ – ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‍റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് രാവിലെ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നടന്നു. ചടങ്ങിൽ മോഹൻലാൽ,ലിജോ ജോസ് പെല്ലിശ്ശേരി, മറ്റു താരങ്ങൾ, ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്‍റെ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്‍റെ കൊച്ചുമോൻ, മാക്സ് ലാബിന്‍റെ അനൂപ് എന്നിവർ സന്നിഹിതരായിരുന്നു.
Malaikkottai Valibhan pooja
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി. എസ്സ്. റഫീഖ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. മധു നീലകണ്ഠൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനിൽ പൂർണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്. പി ആർ ഓ: പ്രതീഷ് ശേഖർ.

Latest Upcoming