പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഡിസംബര്‍ 14ന് പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രം ഒടിയനൊപ്പവും ലൂസിഫറിന്റെ ടീസര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ടീസര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിട്ടുള്ളത്.
മുരളീഗോപി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായികയാകുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ എല്ലാ കൊമേഴ്‌സ്യല്‍ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തില്‍ ടോവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. സ്റ്റീഫന്‍ ഇടുമ്ബുള്ളി എന്ന രാഷ്ട്രീയക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്.