മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ത്രില്ലർ പരമ്പരകളിൽ ഒന്നായ ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ.ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യവേക്ഷത്തിൽ എത്തിയ ദൃശ്യം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഒടിടി റിലീസായി എത്തിയ ദൃശ്യം 2വും മികച്ച ശ്രദ്ധ നേടി.
ഒരു അവാർഡ് ഫംഗ്ഷനിടെ ആണ് ആൻറണി പെരുമ്പാവൂർ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.ചിത്രത്തിന്റെ വൺലൈൻ ജീത്തു ജോസഫ് മോഹൻലാലിനോട് വിവരിച്ചിട്ടുണ്ട്.2024 ഓടുകൂടി ദൃശ്യം3 ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.