ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രം എലോണ്‍-ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹൊറര്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ് ചിത്രമെന്ന് സൂചന നല്‍കുന്നതാണ് ട്രെയിലര്‍. വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിംഗ് തീര്‍ന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രം അഭിനേതാവായി എത്തുന്നു. ഒടിടി റിലീസ് ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കിയത്. എന്നാല്‍ പിന്നീട് തിയറ്റര്‍ റിലീസ് തീരുമാനിക്കുകയായിരുന്നു.
ജനുവരി 26ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് ട്രെയിലറില്‍ വ്യക്തമക്കുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് ജയറാം ആണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് എലോണിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഡോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്.