മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തിയ ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ (Aaraattu Movie) മാര്‍ച്ച് 20 മുതല്‍ ആമസോണ്‍ പ്രൈമില്‍ (Amazon Prime) പ്രദര്‍ശനം ആരംഭിക്കും. ഫെബ്രുവരിയില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററുകളില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. എങ്കിലും ടോട്ടല്‍ ബിസിനസില്‍ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കും എന്നാണ് കണക്കാക്കുന്നത്.
ഉദയകൃഷ്‍ണയുടെ (Udayakrishna) തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ (B Unnikrishnan) സംവിധാനം ചെയ്ത ചിത്രം മാസ് എന്‍റര്‍ടെയ്നര്‍ സ്വഭാവത്തില്‍ ഉള്ളതാണ്. സ്പൂഫ് സ്വഭാവത്തിലുള്ള രംഗങ്ങളും ചിത്രത്തിലുണ്ട്. കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അരോമ മോഹന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാതാവ്.
ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോമോന്‍ ടി ജോണ്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചു. എ.ആര്‍ റഹ്മാന്‍ ഈ ചിത്രത്തില്‍ റഹ്മാനായി തന്നെ എത്തുന്നുണ്ട് എന്നതും സവിശേഷതയാണ്