ദൃശ്യം 2ന്‍റെ ഒടിടി വിജയത്തിന് പിന്നാലെ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ’12ത് മാന്‍’ എന്ന ചിത്രം ഫെബ്രുവരി അവസാനത്തോടെ ഒടിടി റിലീസായി എത്തും. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ഈ ചിത്രം 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു ത്രില്ലറാണ്. ആമസോണ്‍ പ്രൈമുമായുള്ള കരാറിന്‍റെ ഭാഗമായി ഒടിടി റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത് എന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കുറഞ്ഞ ബജറ്റില്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. എഡിറ്റിങ് വി.എസ്. വിനായക്, ഛായാഗ്രഹണം സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൺ. ഫെബ്രുവരി 28 ആണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന റിലീസ് തീയതി എന്നാണ് വിവരം.
Jeethu Joseph directorial Mohanlal starrer ’12th Man’ gearing for a direct ott release on Feb 28th.