ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ജൂലായ് 28ന് തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഷൂട്ടിംഗ് അവസാനഘട്ടത്തില്‍ എത്തിയ ചിത്രത്തിന്റെ ടീസര്‍ മലയാള ചിത്രങ്ങളുടെ മുഴുവന്‍ സോഷ്യല്‍മീഡിയ റെക്കോഡുകളെയും പിന്നിലാക്കിയിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ 5 മില്യണ്‍ കാഴ്ചക്കാരെ ടീസര്‍ സ്വന്തമാക്കിയിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ടു ഷെഡ്യൂളുകള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂളില്‍ ചിത്രീകരണം നടക്കുന്നത് ചെന്നൈയിലാണ്.
മഞ്ജുവാര്യര്‍, വിശാല്‍, ഹന്‍സിക, സിദ്ദിഖ്, ചെമ്പന്‍ വിനോദ്, രണ്‍ജി പണിക്കര്‍ അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
Tags:b unnikrishnanmohanlalvillian