മോഹന്‍ലാലിനൊപ്പം പെപ്പെ, ടിനു പാപ്പച്ചന്‍ ചിത്രം ഉടന്‍ പ്രഖ്യാപിക്കും

മോഹന്‍ലാലിനൊപ്പം പെപ്പെ, ടിനു പാപ്പച്ചന്‍ ചിത്രം ഉടന്‍ പ്രഖ്യാപിക്കും

യുവ സംവിധായകരില്‍ ശ്രദ്ധേയനായ ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ (Mohanlal) മുഖ്യ വേഷത്തില്‍ എത്താനൊരുങ്ങുന്നു എന്ന അഭ്യൂഹം അല്‍പ്പകാലമായി പ്രചാരത്തിലുണ്ട്. ഇത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടതായി ടിനു തന്നെ ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. മോഹന്‍ലാലുമായി അടുത്ത ചില വൃത്തങ്ങളില്‍ നിന്ന് വരുന്ന വിവരം അനുസരിച്ച് താരം ചിത്രത്തിന് ഏറക്കുറേ സമ്മതം മൂളിക്കഴിഞ്ഞു.

വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തില്‍ ആന്‍റണി വര്‍ഗീസ് പെപ്പെയും (Antony Varghese pepe) അര്‍ജുന്‍ അശോകനും (Arjun Ashokan) പ്രധാന വേഷങ്ങളിലുണ്ടാകും. ആശിര്‍വാദ് സിനിമാസ് തന്നെയാകും ചിത്രത്തിന്‍റെ നിര്‍മാണം എന്നാണ് സൂചന. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.

Latest Upcoming