‘റാം’ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ മൊറോക്കയില്‍

‘റാം’ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ മൊറോക്കയില്‍

മോഹന്‍ലാല്‍ ചിത്രം റാം (Ram Malayalam movie) അവസാന വിദേശ ഷെഡ്യൂളുകളിലേക്ക്. ജീത്തു ജോസഫിന്‍റെ (Jeethu Joseph) സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലാണ് കൊറോണ ആരംഭിക്കുന്ന സമയത്ത് മോഹന്‍ലാല്‍ (Mohanlal) അഭിനയിച്ചിരുന്നത്. പിന്നീട് മുടങ്ങിക്കിടന്നിരുന്ന ചിത്രം അടുത്തിടെ പുനരാരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ മൊറോക്കയിലെത്തി. വിവിധ വിദേശ രാഷ്ട്രങ്ങളില്‍ ചിത്രത്തിന് ഷൂട്ടിംഗുണ്ട്. ജനുവരിയോടെ റാം പൂര്‍ത്തിയാക്കിയ ശേഷം ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് മോഹന്‍ലാല്‍ കടക്കും.

ചിത്രം മുന്‍പു നിശ്ചയിച്ചിരുന്നതിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ രണ്ട് ഭാഗങ്ങളായാണ് എത്തുന്നത്. ഈ ആക്ഷന്‍ ത്രില്ലറില്‍ ത്രിഷയാണ് നായിക. ബോളിവുഡ് താരം ആദില്‍ ഹുസൈന്‍, ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്ണ, ലിയോണ ഷേണോയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മറ്റൊരു ഭാഷയില്‍ നിന്നുള്ള ഒരു പ്രമുഖ താരം കൂടി ചിത്രത്തില്‍ എത്തുമെന്നും പാന്‍ ഇന്ത്യന്‍ ചിത്രമായി, മറ്റു ഭാഷകളിലും ഡബ്ബ് ചെയ്ത് പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Latest Upcoming