‘വലിമൈ’ക്കു ശേഷം എച്ച് വിനോദിന്‍റെ സംവിധാനത്തില്‍ അജിത് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിലെ ഒരു സുപ്രധാന വേഷത്തിനായി മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാലുമായി ചര്‍ച്ചകള്‍ നടക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുമായും ചര്‍ച്ച നടന്നിട്ടുണ്ട്. ഇതുകൂടാതെ തെലുങ്കിലെയും മലയാളത്തിലെയും മറ്റ് ചില സീനിയര്‍ താരങ്ങളും ഈ വേഷത്തിനായി പരിഗണനയിലുണ്ട്.
പൊലീസ് കമ്മീഷ്ണറുടെ വേഷത്തിനായാണ് മോഹന്‍ലാലിന്‍റെ ടീമുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുള്ളത്. നിലവില്‍ തന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ പ്രവര്‍ത്തനങ്ങളിലാണ് മോഹന്‍ലാലുള്ളത്. അജിത് കുമാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വലിമൈ ഫെബ്രുവരി 24നാണ് തിയറ്ററുകളിലെത്തുന്നത്. വലിമൈയുടെ നിര്‍മാതാവായ ബോണികപൂര്‍ തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്. മാര്‍ച്ചില്‍ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങും.
Talks opened with Mohanlal for a pivotal role in Ajith Kumar’s next after Valimai. Director H Vinodh is helming this too.