‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി അടുത്തതായി ഒന്നിക്കുന്നത് മോഹന്‍ലാലിനൊപ്പമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമാണ്.ആന്ധ്രയിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഗുസ്തി പ്രമേയമാക്കി വരുന്ന ചിത്രമാണിത്. പി. എസ് റഫീഖാണ് തിരക്കഥ ഒരുക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം പൂര്‍ത്തിയാക്കിയ ശേഷമാകും മോഹന്‍ലാല്‍ എല്‍ജെപി ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.