താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണെന്നും അതിനുശേഷം ചെയ്യുന്ന മലയാളം ചിത്രത്തിൽ മോഹൻലാലാണ് നായകനാകുന്നത് ജിത്തു ജോസഫ് വ്യക്തമാക്കി. ‘ദ ഹിന്ദു ഫ്രൈഡേ റിവ്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമാ അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ ഡയറക്‌റ്റേര്‍സ് യൂണിയനും റൈറ്റേര്‍സ് യൂണിയനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ജീത്തു ജോസഫ് ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ മോഹൻലാൽ നായകനാകും എന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഇതിനാണ് ഇപ്പോൾ സംവിധായകൻ സ്ഥിരീകരണം നൽകിയിരിക്കുന്നത്. രണ്‍ജി പണിക്കരാണ് തിരക്കഥ ഒരുക്കുന്നത്.ഫെഫ്കയുടെ ധനശേഖരണാര്‍ത്ഥം നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളെ അണിനിരത്തുന്നതിനാണ് ശ്രമം.
മോഹൻലാലിൻറെ മകൻ എന്ന നിലയിൽ പ്രണവിനെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുന്നത് വളരെയേറെ സമ്മർദം ഉണ്ടാക്കിയിരുന്നു എന്നും ജീത്തു പറയുന്നു. ആദ്യ ചിത്രം ചെയ്യുമ്പോള്‍ പോലും അത്ര ടെന്‍ഷന്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാല്‍ പോലും അത് അവസരം കൂടിയായിരുന്നുവെന്ന് അമാവാസി സംഘർഷം ജിത്തു കൂട്ടിച്ചേർത്തു.