രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത മിർച്ചി മസാല എന്ന വെബ്സീരീസ് ഇതിനോടകംതന്നെ കാഴ്ചക്കാരിൽ ആവേശഭരിതമായ പ്രതികരണവുമായി മുന്നേറുകയാണ്. പ്രവീൺ പുളിക്കമാരിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. നീസ്ട്രീം എന്ന ഒ ടി ടി പ്ലാറ്റ്ഫോമിൽ ആണ് മിർച്ചി മസാല റിലീസായത്.മെട്രോ നഗരത്തിൽ ജീവിതത്തെ ആർഭാടം ആക്കി ഉല്ലസിച്ചു ജീവിക്കുന്ന നാല് പെൺകുട്ടിലൂടെയാണ് കഥ നീങ്ങുന്നത്.വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും നാഗരികത യിലേക്ക് ചേക്കേറി എല്ലാ കെട്ടുപാടുകളും ഉപേക്ഷിച്ച് സ്വാതന്ത്ര്യയായി ജീവിക്കുകയാണ് ഇവർ.അരുതാത്ത സംഭവവികാസങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്നതും തുടർന്നുണ്ടാകുന്ന അന്വേഷണാത്മകമായ ഗതിവിഗതികളും ആണ് വെബ്സീരീസ് പറയുന്നത്.
ക്യാമറ സച്ചു കൈകാര്യം ചെയ്തിരിക്കുന്നു. സജീഷ് നാരായണന്റെ കഥയ്ക്കു തിരക്കഥ അനി ബാബു നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഹാഷിം.പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്. മേക്കപ്പ് ശ്രീജിത്ത്. ഐഷാനിഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് റെഡ് മീഡിയ യാണ് ബാനർ. മിർച്ചിമസാലയിൽ ജയൻ ചേർത്തല, പ്രവീൺ പുളിക്കമാരിൽ, അഖിലേഷ്,സജിനാ ഫിറോസ്, ലക്ഷ്മി സുരേന്ദ്രൻ എന്നിവരെക്കൂടാതെ പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.